തിരുവനന്തപുരം: കേരള ലോ അക്കാദമി മൂട്ട് കോർട്ട് സൊസൈറ്റിയും ട്രയൽ അഡ്വക്കസി ഫോറവും സംയുക്തമായി നടത്തുന്ന രണ്ടാമത് നാഷണൽ ട്രൈയൽ അഡ്വക്കസി കോമ്പറ്റീഷൻ കേരള ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 6 വൈകുന്നേരം 4.30ന് ലോ അക്കാദമിയിൽ വെച്ച് വെർച്വലായി നടന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പങ്കെടുക്കാനെത്തിയ നിയമവിദ്യാർഥികൾക്ക് ആശംസകൾ നേർന്നു. അഭിഭാഷകവൃത്തിയിലെ ഏറ്റവും ഉജ്ജസ്വലമായ ശാഖയാണ് ട്രയൽ അഡ്വക്കസി എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഹരീന്ദ്രൻ കെ. സ്വാഗതം പറഞ്ഞു. ലോ അക്കാദമി ഡയറക്ടർ അഡ്വ. നാഗരാജ് നാരായണൻ, പ്രൊഫ. അനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലോ അക്കാദമി അസിസ്റ്റന്റ് പ്രൊഫ. രാധിക ആർ. പി. നന്ദിയും രേഖപ്പെടുത്തി.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.